ആനകളെ കാട്ടിലേക്ക് വിടാന്‍ നിയമം വേണം –ഹൈകോടതി

കൊച്ചി: എഴുന്നള്ളിപ്പിനും പ്രദര്‍ശനത്തിനും അണിനിരത്തുന്നതില്‍നിന്ന് ആനകളെ സ്വതന്ത്രരാക്കി കാട്ടിലേക്ക് വിടാന്‍ നിയമം വേണമെന്ന് ഹൈകോടതി. ശിക്ഷക്ക് വ്യവസ്ഥയില്ലാത്തതിനാല്‍ ക്രൂരത തടയാന്‍ 2003ലെ നാട്ടാന പരിപാലന നിയമം പര്യാപ്തമല്ളെന്നിരിക്കെ ഇത്തരം നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിരണ്ട ആനയെ വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട ഹരജി തീര്‍പ്പാക്കിയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആനയിടഞ്ഞ് പാപ്പാന്മാരടക്കമുള്ളവരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ട്. മുമ്പ് തടിപിടിക്കാനാണ് ഉപയോഗിച്ചതെങ്കില്‍ ആ ജോലിക്ക് യന്ത്രങ്ങള്‍ വന്നതോടെ ഉത്സവാഘോഷങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമാണ് ആനകളെ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യജീവിയായ ആനക്ക് കാടിന് പുറത്തെ പരിസ്ഥിതി അപരിചിതമാണ്. പ്രതികൂലസാഹചര്യത്തില്‍ നാട്ടാനകളെ മണിക്കൂറുകളോളം ഇങ്ങനെ നിര്‍ത്തുന്നത് ക്രൂരതയാണ്. ആനകളുടെ ഈ ദുരിതത്തില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Tags:    
News Summary - elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.