കൊച്ചി: വരുംവർഷങ്ങളിൽ കേരളത്തിെൻറ തീരങ്ങളിൽ മത്തിയുടെ ലഭ്യത കുറയാനിടയുണ്ടെ ന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ). എൽനിനോ പ്രതിഭാസം വീണ്ടും സ ജീവമാകുന്നതാണ് കാരണം. മുൻവർഷങ്ങളിൽ വൻതോതിൽ കുറഞ്ഞശേഷം 2017ൽ മത്തിയുടെ ലഭ്യത നേ രിയ തോതിൽ വർധിച്ചെങ്കിലും സാധാരണ നിലയിലെത്തുംമുമ്പ് അടുത്ത എൽനിനോ ശക്തിപ്രാപി ച്ചു തുടങ്ങിയതാണ് മത്തി ഉൽപാദനത്തിന് തിരിച്ചടിയാകുന്നത്.
എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് സി.എം.എഫ്.ആർ.ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നു. 2012ൽ കേരളത്തിൽ റെക്കോഡ് അളവിൽ മത്തി ലഭിച്ചു. എന്നാൽ, എൽനിനോയുടെ വരവോടെ പിന്നീടുള്ള ഓരോ വർഷവും ഗണ്യമായി കുറഞ്ഞു. 2015ൽ എൽനിനോ തീവ്രതയിലെത്തിയതോടെ 2016ൽ മത്തി ലഭ്യത വൻതോതിൽ കുറഞ്ഞു.
എൽനിനോയുടെ ശക്തി കുറഞ്ഞതിനാൽ 2017ൽ ലഭ്യത നേരിയ തോതിൽ വർധിച്ചു. എൽനിനോ വീണ്ടും സജീവമായത് കഴിഞ്ഞവർഷം ഉൽപാദനമാന്ദ്യത്തിന് കാരണമായി. വരുംനാളുകളിൽ എൽനിനോ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജൻസിയായ അമേരിക്കയിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇൗ വർഷം താപനിലയിൽ കൂടുതൽ വർധനയുണ്ടാകുമെന്ന് ലോക കാലാവസ്ഥ സംഘടനയും ദേശീയ കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.
2015-16 വർഷങ്ങളിൽ എൽനിനോ തീവ്രതയിൽ എത്തിയതിനെത്തുടർന്ന് കേരള തീരങ്ങളിലെ മത്തിയിൽ വളർച്ചമുരടിപ്പും പ്രജനനപരാജയവും സംഭവിച്ചതായി ഈ മേഖലയിൽ പഠനം നടത്തുന്ന സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.