ഏകസിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസിന്റെ നിലപാട് കൃത്യം -എം.വി. ഗോവിന്ദൻ

കോട്ടയം: ഏകസിവിൽ കോഡിന്റെ കാര്യത്തിൽ ഇ.എം.എസിന്റെ നിലപാട് കൃത്യമാണെന്നും വിമർശകർ അദ്ദേഹത്തിന്റെ വാക്കുകൾ അടർത്തിയെടുത്ത് സംസാരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണ ഘടനപരമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. അതേസമയം അതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം ആവശ്യമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

''ഇ.എം.എസ് എടുത്ത നിലപാടിനെ കുറിച്ച് ഇവർ പറയുന്നത് ശരിയല്ല. ഭരണഘടന പരമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽകോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാൽ ഏക സിവിൽകോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തിടത്തോളം കാലം അത് നടപ്പാക്കാൻ സാധിക്കില്ല. അതാണ് ഇ.എം.എസും പറഞ്ഞത്. അത് കൃത്യമായ നിലപാടാണ്. ഏക സിവില്‍കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗുരുതരമായ ചര്‍ച്ച ഇന്ത്യയില്‍ നടന്ന് വരണം.ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്.''-എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സെമിനാറിന് ക്ഷണിച്ച നിരവധി സംഘടനകളിൽ ഒന്നാണ് മുസ്‍ലിം ലീഗ്. അതിനാൽ അവർ നിരസിച്ചാൽ തിരിച്ചടിയാകില്ല. മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെ വീണ്ടും ക്ഷണിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Tags:    
News Summary - EMS's stand on union civil Code issue is correct -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.