എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി

എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി

തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌തെടുക്കാം.

ഫോട്ടോഗ്രാഫ്, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും, അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല.  അപാകതകൾ പരിഹരിക്കുന്നതിന് ഏപ്രിൽ 21 വൈകുന്നേരം 4 മണിവരെ   Candidate Portal ൽ അവസരമുണ്ട്.   വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2525300

Tags:    
News Summary - Engineering and Pharmacy Entrance Exam: Admit cards made available online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.