പെരുമ്പാവൂര്‍: അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കീഴില്ലം കുറുങ്ങാട്ട് വീട്ടിൽ രവീന്ദ്രന് നായരുടെ മകന് കൃഷ്ണ ചന്ദ്രനാണ് (23) മരിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെ എം.സി. റോഡില്‍ തായ്ക്കരചിറക്ക് സമീപമായിരുന്നു അപകടം. എറണാകുളത്ത് എഞ്ചിനീയറിങ് കോളജില്‍ പഠിക്കുന്ന കൃഷ്ണചന്ദ്രന് രാത്രി ഹോസ്റ്റലിലേക്ക് പോകും വഴി വീടിന് ഒരു കിലോമീറ്റര്‍ ദൂരത്തായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്ന് കിടന്ന കൃഷ്ണചന്ദ്രനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: പ്രസന്ന. സഹോദരന്: മുരളീകൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.