സൈബർ ആക്രമണം ഇരുവശത്തുമുണ്ട്; ഞങ്ങൾ പരാതി നൽകുന്നില്ല എന്നേയുള്ളൂ -ഇ.പി. ജയരാജൻ

കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ​ആക്രമണത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. സൈബർ ആക്രമണം ഇരുവശത്തുമുണ്ടെന്നും തങ്ങളിങ്ങനെ പരാതിക്കാരായി നടക്കുന്നില്ല എന്നേയുള്ളൂവെന്നും കാണുന്നവർ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈബർ ആക്രമണം ഏകപക്ഷീയമാണോ​? നിങ്ങൾ എല്ലാം കാണുന്നില്ലേ. സർക്കാർ ഇക്കാര്യത്തിൽ തെറ്റായ നിലപാട് ഒന്നും സ്വീകരിച്ചിട്ടില്ല. ശരിയായ രീതിയിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - EP Jayarajan responds to Achu Oommen's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.