കണ്ണൂർ: ഇ.പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട കേരള ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച ്ചതോടെ ഇ.പി.എഫ് പെൻഷൻകാർക്ക് വൻതുക പെൻഷനായി ലഭിക്കും. നാലു മുതൽ എഴിരട്ടിവരെ യാണ് പെൻഷൻ വർധിക്കുക. എന്നാൽ, കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയാൽ മാത്രമേ ഇ.പി.എ ഫ് അടക്കുന്ന എല്ലാവർക്കും വർധിച്ച പെൻഷൻ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ, ഇതുവരെ കേസിൽ കക്ഷിചേരാത്തവർ പുതിയതായി ഹരജി നൽകേണ്ടിവരും.
നേരത്തെ ഇറക്കിയ വിജ്ഞാപനം ദുർബലപ്പെടുത്തുന്ന അനുബന്ധ ഉത്തരവ് വന്നശേഷമുള്ള നൂറുകണക്കിന് ഹരജികളിന്മേലാണ് കോടതി തീർപ്പുകൽപിച്ചത്. കേസിൽ കക്ഷിചേർന്നവർക്കെല്ലാം ഇനി ഉയർന്ന പെൻഷന് ഒാപ്ഷൻ നൽകാം. എന്നാൽ, കേസിൽ കക്ഷിചേർന്നതിെൻറ പേരിൽ ഒരുവിഭാഗം ഉയർന്ന പെൻഷൻപറ്റുകയും അതല്ലാത്തവർക്ക് പഴയ പെൻഷൻ വാങ്ങേണ്ടിവരുകയും ചെയ്യുന്ന അസന്തുലിതത്വം നിയമപരവും ധാർമികവുമായ അനീതിയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ, കോടതികൾ ഇ.പി.എഫ് അംഗങ്ങൾക്ക് അനുകൂലമായ വിധി ആവർത്തിച്ച് പുറപ്പെടുവിച്ച സാഹചര്യത്തിൽ സർക്കാർ സ്വയമേവ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എങ്കിലേ മുഴുവൻ ഇ.പി.എഫ് അംഗങ്ങൾക്കും ഉയർന്ന പെൻഷൻ അർഹത നിയമപരമായി ലഭിക്കുകയുള്ളൂ. നിലവിൽ ഇ.പി.എഫ് െപൻഷൻ വാങ്ങുന്നത് 64 ലക്ഷം പേരാണ്. എന്നാൽ, 10 കോടിയോളം പേർ നിലവിൽ ഇ.പി.എഫ് തുക അടക്കുന്നുണ്ട്. 35 വർഷം സർവിസുള്ളവർക്ക് അവസാനം ലഭിച്ച ശമ്പളത്തിെൻറ പകുതി തുക പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്. 1995 മുതലാണ് സർവിസ് കാലാവധി കണക്കാക്കുക. 20 വർഷം സർവിസ് പൂർത്തിയാക്കുന്നവർക്ക് രണ്ടു വർഷം വെയിറ്റേജ് ലഭിക്കും. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളാണ് പെൻഷന് അടിസ്ഥാനമാക്കുന്നത്. 60 മാസത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കണമെന്നായിരുന്നു ഇ.പി.എഫ് ബോർഡ് ആവശ്യമുന്നയിച്ചത്. ഇത് സുപ്രീംകോടതി തള്ളി.
ഉയർന്ന പെൻഷൻ ലഭിക്കേണ്ടവർ അതിന് ആനുപാതികമായ പെൻഷൻവിഹിതം പെൻഷൻ ഫണ്ടിലേക്ക് അടക്കണം. വിരമിച്ചവർ ഇൗ തുക പെൻഷൻ ഫണ്ടിൽനിന്ന് പിൻവലിച്ചതിനാൽ ഇൗ തുക തിരിച്ച് അടച്ചാൽ മാത്രമേ വർധിപ്പിച്ച പെൻഷൻ ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.