ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) പലിശനിരക്ക് ഇക്കൊല്ലം കൂട്ടില്ല. പലിശ 8.65 ശതമാനമായി ഉയർത്തണമെന്ന എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷേൻറയു ം (ഇ.പി.എഫ.ഒ) കേന്ദ്ര തൊഴിൽ മന്ത്രാലയത്തിേൻറയും നിർദേശം ധനമന്ത്രാലയം നിരസിച്ചു.
8.55 ശതമാനമായിരുന്നു 2017-18 സാമ്പത്തിക വർഷത്തെ പലിശനിരക്ക്. ഇത് 8.65 ശതമാനമാക്കി ഉയർത്താൻ ധനമന്ത്രാലയത്തോട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നിർദേശിച്ചത്. എന്നാൽ, ഇ.പി.എഫ് പലിശനിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ബാങ്കുകൾ എതിരുനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം നിരസിച്ചത്. നിക്ഷേപങ്ങൾക്ക് ഇ.പി.എഫിനേക്കാൾ ചെറിയ നിരക്കിലാണ് പലിശ നൽകുന്നത്.
ഇ.പി.എഫിൽ പലിശനിരക്ക് ഇനിയും കൂടിയാൽ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനു പകരം ആളുകൾ ഇ.പി.എഫിേലക്ക് തിരിയും. ഇത് ഫണ്ട് സ്വരൂപിക്കുന്നതടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ഇ.പി.എഫിന് നിലവിൽ നൽകുന്നത്. 2017-2018 സാമ്പത്തിക വർഷം നൽകിയ 8.55, 2015-16ൽ 8.8, 2013-14ലും 2014-15ലും 8.75, 2012-13ൽ 8.5 ശതമാനം എന്നിങ്ങനെയായിരുന്നു പലിശനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.