കോഴിക്കോട്: വസൂരി മുതൽ നിപ വൈറസ്ബാധവെരയുള്ള മാരകരോഗങ്ങൾ കേരളത്തെ വിടാതെ പിന്തുടരുന്നു. ആരോഗ്യരംഗത്ത് ലോകത്തിനുതന്നെ മാതൃകയായ സംസ്ഥാനത്ത് രോഗങ്ങളുടെയും മരണത്തിെൻറയും നിരക്ക് വർധിച്ചുവരുകയാണ്. ഡെങ്കി, ചികുൻഗുനിയ, മലമ്പനി, ഹെപറ്റൈറ്റിസ്, എച്ച്1 എൻ1, ഡിഫ്തീരിയ, ജാപ്പനീസ് എൻസഫലൈറ്റിസ് തുടങ്ങിയ രോഗങ്ങൾ തലപൊക്കുന്നതിനിടെയാണ് നിപ വൈറസ് ബാധിച്ച് ജനങ്ങൾ മരണത്തിന് കീഴടങ്ങുന്നത്. നിതി ആയോഗിെൻറ ദേശീയ ആരോഗ്യ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനത്തിനാണ് ഇൗ ദുർഗതി.
പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചേതാടെ വസൂരിയടക്കമുള്ള രോഗങ്ങൾ ഇല്ലാതായെങ്കിലും കൊതുകുപോലുള്ള രോഗാണുവാഹക ജീവികൾ പകർത്തുന്ന ഡെങ്കിപ്പനി ജീവന് ഭീഷണിയാണ്. 1998ൽ പടർന്നുപിടിച്ച് തുടങ്ങിയ െഡങ്കിപ്പനി 2015 വരെ തിരുവനന്തപുരം, െകാല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു വ്യാപകം. കഴിഞ്ഞ വർഷം എല്ലാ ജില്ലകളിലും ഇത് ഭീതിപടർത്തി. 2017 ഒക്ടോബർ വരെ 34 പേർ ഡെങ്കി ബാധിച്ച് മരിച്ചെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിെൻറ ഒൗദ്യോഗിക കണക്ക്. 18,943 പേർക്ക് െഡങ്കി സ്ഥിരീകരിച്ചു. എന്നാൽ, യഥാർഥ കണക്ക് ഇതിലുമേറെയാണ്. ഡെങ്കിക്കെതിരെ നാടിളക്കി മഴക്കാലപൂർവ ശുചീകരണയജ്ഞം നടക്കുന്നതിനിടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് മൂലമുള്ള അപൂർവ രോഗം നാടിനെ വിറപ്പിക്കാൻ തുടങ്ങിയത്.
2012-13ൽ വടക്കൻ ജില്ലകളിൽ വ്യാപകമായിരുന്ന ലെപ്റ്റോസ്പൈറോസിസും (എലിപ്പനി) കേരളം മുഴുവൻ പടർന്നിട്ടുണ്ട്. രോഗം ബാധിച്ച എലികളുെട മൂത്രത്തിൽനിന്ന് പകരുന്ന എലിപ്പനി വളർത്തുമൃഗങ്ങളെ ബാധിക്കുന്നതുവഴി മനുഷ്യരിേലക്കും എത്തുകയാണ് പതിവ്. 2012-13ൽ 510 എലിപ്പനി കേസുകളിൽ 11 പേർ മരിച്ചു. കഴിഞ്ഞ വർഷം മഴക്കാലത്ത് 848 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 11 മരണമെന്നായിരുന്നു ഒൗദ്യോഗിക കണക്ക്.
കേരളത്തിലെ 80 ശതമാനേത്താളം ജനങ്ങളെ ബാധിച്ച ചികുൻഗുനിയ പിൻവാങ്ങിയ നിലയിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരണം കുറവാണ്. ’70കളിൽ കേരളത്തിൽനിന്ന് നിർമാർജനം ചെയ്ത മലമ്പനി ഇതരസംസ്ഥാനക്കാരുടെ കുടിയേറ്റം കാരണം അടുത്തിടെ വർധിച്ചു. അനോഫിലസ് കൊതുകുകളിലൂടെ പകരുന്ന മലമ്പനി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ. കർണാടകയിലെ ഉയർന്ന മലമ്പനി നിരക്കുള്ള പ്രദേശങ്ങളോട് ചേർന്നതിനാൽ കാസർകോട്ടും മലമ്പനി ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.
പ്രതിരോധ കുത്തിവെപ്പിെൻറ അഭാവം കാരണം ഡിഫ്തീരിയയും പല ജില്ലകളിലും പ്രത്യക്ഷപ്പെടുന്നു. കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ നിപ പോലുള്ള പലതരം വൈറസുകൾ ഇനിയുമുണ്ടാകുെമങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പ്രമുഖ ഭിഷഗ്വരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോ. ബി. ഇഖ്ബാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.