കൊച്ചി: വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കൂടുതൽ കലങ്ങിമറിഞ്ഞ് എറണാകുളത്തിന്റെ ചിത്രം. ഓരോ മണ്ഡലവും കണക്കുകൾകൊണ്ട് സ്വന്തം പേരിൽ എഴുതി ചേർക്കുേമ്പാഴും യഥാർഥ ചിത്രത്തിന്റെ മൂലപോലും വ്യക്തമാകാതെ വട്ടം കറങ്ങുകയാണ് ഇടത് -വലത് മുന്നണികൾ. ട്വൻറി20യുെട പ്രകടനം സംബന്ധിച്ച അവ്യക്തതയാണ് തലവേദന. ചില മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച അടിയൊഴുക്കിന്റെ ആഴം സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതും കുഴക്കുന്നു. അതൃപ്തരായ പാർട്ടി പ്രവർത്തകരും അണികളും ട്വൻറി20യുെട മറ പറ്റി 'പണി തന്നു'വെന്ന് കരുതുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തൂക്കുസഭ പോലും പ്രവചിക്കപ്പെട്ട നിയമസഭ മത്സര പോരാട്ടത്തിൽ എറണാകുളം ജില്ലയിൽ ഇരു മുന്നണികളും അമിത പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.
കഴിഞ്ഞ തവണ ലഭിച്ച ഒമ്പതിെൻറ സ്ഥാനത്ത് 11 മുതൽ 13 വരെ മണ്ഡലങ്ങൾ ഒപ്പം നിൽക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. 14 മണ്ഡലങ്ങളുള്ള ജില്ലയിൽ കഴിഞ്ഞ തവണ നേടിയ അഞ്ചിൽനിന്ന് മൂന്നെങ്കിലും കൂട്ടുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ, പുതുതായി പിടിച്ചെടുക്കുന്ന മണ്ഡലങ്ങളേതെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ മറുപടിയില്ല. ഇതിൽനിന്ന് ഒന്നു വ്യക്തം -വിജയത്തിെൻറ കാര്യത്തിൽ ഇപ്പോഴും അത്ര വ്യക്തത പോര. ഏത് പ്രതിസന്ധിയിലും ജയിച്ചു കയറുമെന്ന് ഉറപ്പുപറയുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് ചോർന്നെന്ന ആശങ്കയിലാണ് മുന്നണികൾ.
ദുർബലരായ എതിരാളികളുള്ളത് കൊണ്ട് മാത്രം ഉറപ്പു പറയുന്ന അഞ്ചോ ആറോ മണ്ഡലങ്ങളിൽ മാത്രമാണ് യഥാർഥത്തിൽ മുന്നണികൾ വിജയപ്രതീക്ഷ പുലർത്തുന്നത്. കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങളുടെ കാര്യത്തിൽ മുന്നണികളുെട സമീപനം രസകരമാണ്. ചെറിയ ഭൂരിപക്ഷത്തിൽ വിജയം പുറമെ അവകാശപ്പെടുേമ്പാഴും വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടര ആഴ്ച കഴിഞ്ഞിട്ടും വിജയിക്കുന്നവയുടെയും പരാജയപ്പെടുന്നവയുടെയും കൂട്ടത്തിൽ ഈ രണ്ട് മണ്ഡലങ്ങളെയും ഉൾപ്പെടുത്തിയിട്ടില്ല. കളമശ്ശേരിയിൽ യു.ഡി.എഫിനെ പോലെ എൽ.ഡി.എഫും അടിയൊഴുക്ക് ഭയക്കുന്നു.
കുന്നത്തുനാട്ടിലാകട്ടെ ട്വൻറി20യുടെ പ്രകടനം ആരെ ബാധിക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ട്വൻറി20 സ്ഥാനാർഥികൾ എൽ.ഡി.എഫ് നോമിനികളാണെന്ന് യു.ഡി.എഫ് ആരോപണമുന്നയിക്കുേമ്പാഴും ഇവർക്ക് പോയ വോട്ടുകൾ യു.ഡി.എഫിേൻറത് മാത്രമല്ലെന്നതാണ് എൽ.ഡി.എഫിനെയും അലട്ടുന്നത്. കുന്നത്തുനാട്ടിൽ തങ്ങളുടെ എതിരാളി ട്വൻറി20 ആയിരുന്നെന്നാണ് ഇരു മുന്നണികളും രഹസ്യമായി സമ്മതിക്കുന്നത്. അപ്പോഴും ട്വൻറി20 അല്ലെങ്കിൽ ഒന്നാമത് വരുന്നത് ആര് എന്ന കാര്യത്തിലാണ് ഉറച്ച മറുപടിയില്ലാത്തത്.
കുന്നത്തുനാട്ടിൽ മാത്രമല്ല, മറ്റ് ചില മണ്ഡലങ്ങളിലും ട്വൻറി20 ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് നേട്ടമാകുമെന്ന് പുറമെ പറയുേമ്പാഴും എൽ.ഡി.എഫിനുമുണ്ട് ആശങ്ക. കൊച്ചി, വൈപ്പിൻ, പെരുമ്പാവൂർ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ ഈ പ്രതിസന്ധി ബുദ്ധിമുട്ടിച്ചത് യു.ഡി.എഫിനെയാണ്. പാർട്ടി ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന തൃക്കാക്കരയിലും ട്വൻറി20 യു.ഡി.എഫിെൻറ ഉറക്കം കെടുത്തി. എൻ.ഡി.എക്ക് സ്വാധീനമുള്ള തൃപ്പൂണിത്തുറയിൽ വിജയം നിശ്ചയിക്കുക മൂന്ന് മുന്നണികൾക്കകത്തെയും അസംതൃപ്തരാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.