തിരുവനന്തപുരം: നരേന്ദ്ര മോദിയിൽ നന്മ കണ്ടെത്താൻ ശ്രമിക്കുന്നത് വൈകൃതമാണെന്ന് ഇ. ടി. മുഹമ്മദ് ബഷീർ. കേടായ ക്ലോക്ക് രണ്ട് നേരം ശരിയായ സമയം കാണിക്കും. ഇതു കണ്ട് ക്ല ോക്കിന് തകരാറില്ലെന്ന് ആരും പറയില്ല. ഇതിന് സമാനമാണ് മോദിയുടെ കാര്യവും. ചില പ്ര മുഖർ തന്നെ മോദിയെ മഹത്വവത്കരിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഫാഷിസത്തിെൻറ പ്രകടമായ എല്ലാ വൈകൃതവും പേറുന്ന ഭരണത്തിനെതിരെ പ്രതികരിക്കുകയും ശബ്ദമുയർത്തുകയും ചെയ്യേണ്ട സമയത്താണിതെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം കൾചറൽ സെൻററിൽ മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇ.ടി.
രാജ്യത്ത് സംവരണത്തിനെതിരെ ആസൂത്രിത ഭരണകൂടശ്രമങ്ങൾ നടക്കുകയാണ്. സംവരണത്തിെൻറ അടിസ്ഥാന പ്രമാണങ്ങളെ തകർക്കുന്ന ബിൽ വന്നപ്പോൾ നാല് വോട്ടാണ് ലോക്സഭയിൽ ലഭിച്ചത്. ചർച്ചക്കും പുരോഗമന ആശയങ്ങൾ പറയാനും ആയിരം ആളുകളുണ്ടാകും. വിഷയത്തിെൻറ കാതലിലേക്കടുക്കുേമ്പാൾ ആരും കാണില്ല- അേദ്ദഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ഒന്നിച്ചുനിന്ന് ശബ്ദമുയർത്തേണ്ടവരെ ജാതിയുടെയും മതത്തിെൻറയും ഭാഷയുടെയും പേരിൽ ഭരണകൂടം ബോധപൂർവം ഛിന്നഭിന്നമാക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.ജനാധിപത്യത്തിെൻറയും മതനിരപേക്ഷതയുടെ മേലുള്ള കടന്നാക്രമണങ്ങൾക്കെതിരെ യാഥാർഥ്യബോധത്തോടെ ഒന്നിച്ചുനിന്ന് ചെറുക്കാനായാലേ നിലവിലെ അരക്ഷിതാവസ്ഥയെ മുറിച്ചുകടക്കാനാകൂ. അല്ലാത്ത പക്ഷം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. നീലേലാഹിതദാസ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പി. രാമഭദ്രൻ, പി.ടി. സൈദ് മുഹമ്മദ്, എം.എ. സമദ്, പി.എ.എം. ജബ്ബാർ, സി.എച്ച്. ഹംസ, ടി.എസ്. അസീസ്, എ. അബ്ദുറഹ്മാൻ കുഞ്ഞ്, എ. മഹ്മൂദ്, എം.എസ്. മൗലവി, ഇ. അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു. കായിക്കര ബാബു അധ്യക്ഷത വഹിച്ചു. സാമൂഹികനീതി സമ്മേളനം, ന്യൂനപക്ഷ ശാക്തീകരണ സെമിനാർ, പൊതുസമ്മേളനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.