തിരുവനന്തപുരം: വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ അവലോകനത്തിൽ ചൊവ്വാഴ്ച വൈകീേട്ടാടെ 38 വകുപ്പുകളുടെ 114 പദ്ധതികൾ വിലയിരുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ആവശ്യമില്ലാതെ പദ്ധതികൾ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
കേരള ബാങ്ക് ചിങ്ങം ഒന്നിന്
കേരള സഹകരണ ബാങ്ക് രൂപവത്കരണം അടുത്തവർഷം ചിങ്ങം ഒന്നിന് പൂർത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തിൽ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആർ.ബി.ഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
മലബാർ റിവർ ക്രൂയിസ്
കാസർകോട്, കണ്ണൂർ ജില്ലകളിലെ എട്ട് നദികളെ ബന്ധിപ്പിച്ച് മലബാർ റിവർ ക്രൂയിസ് പദ്ധതി നടപ്പാക്കാൻ നടപടി ആരംഭിച്ചു. 325 കോടിയാണ് ചെലവ്. മാഹി പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, തേജസ്വനി, ചന്ദ്രഗിരി എന്നീ പുഴകളുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതികൾ 2018 െസപ്റ്റംബറിൽ പൂർത്തിയാകും. പത്തനംതിട്ട-ഗവി--വാഗമൺ--തേക്കടി ഇക്കോ ടൂറിസം പദ്ധതി 2018 ജൂണിൽ പൂർത്തിയാക്കാൻ കഴിയും. അതിരപ്പിള്ളി, മലയാറ്റൂർ, കാലടി, കോടനാട് േനച്വർ ടൂറിസം എന്നിവ വികസിപ്പിക്കുന്നതിന് 99 കോടിയുടെ പദ്ധതി തയാറാക്കി. ശിവഗിരി-ചെമ്പഴന്തി-ഗുരുകുലം-കുന്നുപാറ-അരുവിപ്പുറം ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് നടപ്പാക്കും. 100 കോടിയുടെ പദ്ധതി കേന്ദ്ര അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിലും ഗുരുവായൂരിലും പുതിയ അതിഥി മന്ദിരങ്ങൾ 2019 അവസാനം പൂർത്തിയാകും. സംസ്ഥാനത്തെ 39 വില്ലേജ് ഓഫിസുകൾ ഈ സാമ്പത്തികവർഷം സ്മാർട്ടാകും. ഘട്ടംഘട്ടമായി മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാവും.
പാർക്കിങ് നയം നടപ്പാക്കും
സംസ്ഥാനത്തെ വാഹന പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ശ്രമം തുടങ്ങി. ആദ്യഘട്ടത്തിൽ ആറ് കോർപറേഷനുകളിൽ പാർക്കിങ് പദ്ധതി നടപ്പാക്കും. ഇതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്. പാർക്കിങ് നയം രൂപവത്കരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക- സാമ്പത്തിക -മാനവിക സൂചിക തയാറാക്കുന്ന നടപടി ആരംഭിച്ചു. 2018 ആഗസ്റ്റിൽ മുഴുവൻ കുടുംബങ്ങളുടെയും ഡാറ്റാബേസ് തയാറാകും. വൃദ്ധജനങ്ങൾക്ക് പകൽവീട് നിർമിക്കുന്ന പദ്ധതി അടുത്തവർഷം നടപ്പാക്കും. ഒരു പഞ്ചായത്തിൽ ഒരു മാതൃക പകൽവീട് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഭവനനിർമാണം
തിരുവനന്തപുരം ടെക്നോപാർക്കിനടുത്ത് ഭവനവകുപ്പ് പണിയുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ 2020 ഡിസംബറിർ പൂർത്തിയാകും. 10 നിലകളുള്ള കെട്ടിടത്തിൽ 540 മുറികളുണ്ടാകും. 1300 പേർക്ക് താമസിക്കാം. ചെലവ് 102 കോടി രൂപ. മാനന്തവാടിയിലും വർക്കിങ് വിമൻസ് ഹോസ്റ്റൽ പണിയുന്നുണ്ട്. ഇത് 2018 ഒക്ടോബറിൽ പൂർത്തിയാകും.
മത്സ്യബന്ധനം
ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിെൻറ ഭാഗമായി 2000 ചെമ്മീൻ കൃഷി കേന്ദ്രങ്ങൾ ആരംഭിക്കും. മത്സ്യക്കുഞ്ഞ് ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നിലവിെല ഹാച്ചറികൾ നവീകരിക്കുകയും പുതിയ ഹാച്ചറികൾ ആരംഭിക്കുകയും ചെയ്യും. കടലിൽ അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് മറൈൻ ആംബുലൻസ് ഏർപ്പെടുത്തും. ഇതിന് അനുയോജ്യമായ ബോട്ട് കൊച്ചിൻ ഷിപ്യാഡ് നിർമിക്കും.
10 ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
സംസ്ഥാനത്തെ 10 ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 228 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ഐ.ടി.ഐകളുടെ പരിശീലന പദ്ധതി മെച്ചപ്പെടുത്തന്നതിന് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. അവർക്ക് ഇൻഷൂറൻസ് പദ്ധതിയും ചികിത്സ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഈ വർഷം അഞ്ചുലക്ഷം പേരെ ഇൻഷൂറൻസ് പദ്ധതിയിൽ ചേർക്കും. കെട്ടിടനിർമാണത്തിലും മറ്റും അപകടകരമായ നിലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷക്ക് ആവശ്യമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി നിർേദശിച്ചു.
ജില്ല താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷാലിറ്റി സൗകര്യം
സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധന ലാബുകൾ സ്ഥാപിക്കും. 848 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിൽ 155 എണ്ണം അടുത്ത ജനുവരിയിൽ പൂർത്തിയാകും. ജില്ല, താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷാലിറ്റി, സ്പെഷാലിറ്റി സൗകര്യം ഏർപ്പെടുത്തും. എട്ട് ജില്ല ആശുപത്രികളിൽ കാത്ത് ലാബ് സ്ഥാപിക്കും.
എല്ലാ താലൂക്ക് ആശുപത്രികളിലും 44 ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തും. ജില്ല ആശുപത്രികളിൽ പക്ഷാഘാത ചികിത്സക്കും കാൻസറിനുള്ള തുടർച്ചികിത്സക്കും സൗകര്യം ഒരുക്കും. ജില്ല ആശുപത്രികളിൽ പാലിയേറ്റിവ് ക്ലിനിക്കുകൾ തുടങ്ങും. കണ്ണൂരിലെ ഹോമിയോപ്പതിക് ഫെർട്ടിലിറ്റി സെൻറർ മികവിെൻറ കേന്ദ്രമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.