ബിൽ​ കൊണ്ടുവന്നാലും ഗവർണറുടെ നീക്കങ്ങൾ നിർണായകം

തി​രു​വ​ന​ന്ത​പു​രം: ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​നു​പ​ക​രം ബി​ൽ​ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ങ്ങ​ൾ നി​ർ​ണാ​യ​കം. ഓ​ർ​ഡി​ന​ൻ​സി​ലെ​ന്ന പോ​ലെ നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലി​ലും ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ൻ സാ​ധ്യ​ത​യി​ല്ല. നേ​ര​ത്തേ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ​ലോ​കാ​യു​ക്ത, യൂ​നി​വേ​ഴ്​​സി​റ്റി ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ നാ​ല്​ പ്ര​ധാ​ന ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല.

ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന്​ ഗ​വ​ർ​ണ​റെ മാ​റ്റാ​ൻ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗം ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. നാ​ലു​ദി​വ​സ​ത്തി​നു​ശേ​ഷം രാ​ജ്ഭ​വ​നി​ലേ​ക്ക് ഓ​ർ​ഡി​ന​ൻ​സ്​ അ​യ​ക്കു​ക​യും ചെ​യ്തു. ഓ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​ന്ന​തി​നോ​ട്​ സി.​പി.​എ​മ്മി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​യ​ർ​ന്നു. അ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​നാ​യി ഡി​സം​ബ​ർ അ​ഞ്ചു​ മു​ത​ൽ 15 വ​രെ നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ ഗ​വ​ർ​ണ​റോ​ട്​ ശി​പാ​ർ​ശ ചെ​യ്ത​ത്. അ​തി​ന്​ ഗ​വ​ർ​ണ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കേ​ണ്ടി​വ​രും. നി​യ​മ​സ​ഭ സ​മ്മേ​ള​നം ഇ​ട​വേ​ള കൊ​ടു​ത്ത്​ നീ​ട്ടാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഗ​വ​ർ​ണ​റു​മാ​യി ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലെ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബ​ജ​റ്റ്​ അ​വ​ത​ര​ണ​വും ധ​ന​കാ​ര്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ലു​മാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ക്കേ​ണ്ട ന​യ​പ്ര​ഖ്യാ​നം മ​റ്റൊ​രു ഘ​ട്ട​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. പു​തി​യ വ​ർ​ഷ​ത്തി​ലെ ആ​ദ്യ സ​മ്മേ​ള​നം ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗ​ത്തോ​ടെ തു​ട​ങ്ങ​ണ​മെ​ന്നാ​ണ്​ ച​ട്ടം.

1990ൽ ​ഗ​വ​ർ​ണ​ർ രാം​ദു​ലാ​രി സി​ൻ​ഹ​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഒ​ഴി​വാ​ക്കാ​ൻ നാ​യ​നാ​ർ സ​ർ​ക്കാ​ർ ഇ​തേ ത​ന്ത്രം പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. 1989 ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ച്ച് 1990 ജ​നു​വ​രി ര​ണ്ടു​വ​രെ​യാ​ണ്​ സ​ഭ സ​മ്മേ​ളി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​കാ​ര്യ ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ടാ​തെ കു​റ​ച്ചു​നാ​ൾ ഗ​വ​ർ​ണ​റും സ​ർ​ക്കാ​റി​നെ വ​ട്ടം​ക​റ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഒ​പ്പി​ടാ​തെ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ർ​ക്കാ​റി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​നു​ഭ​വ​മു​ണ്ട്. ഗ​വ​ർ​ണ​ർ ന​യ​പ്ര​ഖ്യാ​പ​ന വി​ഷ​യ​ത്തി​ൽ വീ​ണ്ടും സ​ർ​ക്കാ​റി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​മോ​യെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. ത​ന്നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ർ​ഡി​ന​ൻ​സി​ലും ബി​ല്ലി​ലും സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബി​ൽ പാ​സാ​ക്കും മു​മ്പ് ഫി​നാ​ൻ​ഷ്യ​ൽ മെ​മ്മോ​റാ​ണ്ട​ത്തി​നും ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ്ടി​വ​രും.

ആ ​ഘ​ട്ട​ത്തി​ൽ രാ​ജ്ഭ​വ​ൻ ഉ​ട​ക്കി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന പ​ല ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലും ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​കും. ഫ​ല​ത്തി​ൽ ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ-​സ​ർ​ക്കാ​ർ പോ​ര്​ വ​ഴി​തെ​ളി​ക്കു​ക.

Tags:    
News Summary - Even if the bill is brought, the Governor's decision are crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.