'രാമസിംഹന്റെ സിനിമക്ക് പോലും അനുമതിയില്ല, ഞങ്ങൾ അനാഥരാണല്ലേ'; അനുരാഗ് താക്കൂറിനോട് ടി.ജി മോഹൻദാസ്

സംവിധായകൻ രാമസിംഹന്‍ സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ' എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തു. സിനിമയിൽനിന്ന് ചില സീനുകൾ നീക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിന് എതിരെയും നേരത്തേ ടി.ജി മോഹൻദാസ് രംഗത്തെത്തിയിരുന്നു. രാമസിംഹൻ തെരുവിൽ അലയുകയാണ് എന്ന് പറഞ്ഞാണ് അന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്.

അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ടി.ജി മോഹൻദാസ് ഇങ്ങനെ കുറിക്കുന്നു: '1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതൽ പുഴ വരെ എന്ന മലയാള സിനിമക്ക് കേന്ദ്ര സെസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തിൽനിന്നുള്ള ഞങ്ങൾ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. പാവം നിർമ്മാതാവ് രാമസിംഹൻ ഇപ്പോൾ കേരള ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ അനാഥരാണെന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു'.

സിനിമയില്‍ ചില വെട്ടിനിരത്തലുകള്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചുവെന്ന ആരോപണവുമായി ടി.ജി മോഹന്‍ദാസ് നേരത്തേ രംഗത്തുവന്നിരുന്നു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും മോഹന്‍ദാസ് കുറിച്ചു. രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല, മറിച്ച് ഒ.എന്‍വ.വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചു. 

Tags:    
News Summary - 'Even Ramasimhan's film is not allowed, aren't we orphans'; TG Mohandas to Union Minister Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.