മഞ്ചേശ്വരം: കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി ഭൂമി എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സർവേ നാല് വര്‍ഷത്തോടെ സമ്പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ കടമ്പാര്‍, മീഞ്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ റീ സർവേ നടത്തിയാല്‍ ഭൂമി നഷ്ടപ്പെടുമെന്ന പേടി വേണ്ട. ആധാരത്തിലുള്ള ഭൂമി എല്ലാവര്‍ക്കും ലഭിക്കും. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന ടീച്ചര്‍, മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുന്ദരി ആര്‍. ഷെട്ടി, ജില്ല പഞ്ചായത്ത് അംഗം കെ. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വിനി പജ്വ, മീഞ്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയറാമ ബല്ലങ്കുഡെല്‍, പഞ്ചായത്ത് അംഗം കെ. മിസ്‌രിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ആര്‍. ജയാനന്ദ, ബി.വി. രാജന്‍, പി. സോമപ്പ, വഹീദ് കൂഡെല്‍, ഡേനിയല്‍ ഡിസോസ, ഡോ. കെ.എ. ഖാദര്‍, വി.ഡി. ജയകുമാര്‍, ശങ്കര നാരായണ ഭട്ട് മുന്ദില, കടമ്പാര്‍ വില്ലേജ് ഓഫീസര്‍ അശോക് നായ്ക്ക്, മീഞ്ച വില്ലേജ് ഓഫീസര്‍ കിരണ്‍ കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ എസ്. നാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.