വളാഞ്ചേരി: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപാസിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച മണ്ണുമാന്തിയന്ത്രത്തിെൻറ ഓയിൽ ടാങ്കിൽ മണ്ണ് നിറച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രദേശത്ത് നിർമാണ പ്രവൃത്തികൾ നടന്നുവരുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹ്യ വിരുദ്ധർ മണ്ണുമാന്തിയന്ത്രത്തിെൻറ ഓയിൽ ടാങ്കിൽ മണ്ണുനിറച്ച് നിർമാണ പ്രവൃത്തികൾ തടസ്സപ്പെടുത്തിയത്.
നഗരസഭ സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് കുറ്റവാളികൾക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി, കുറ്റിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്നതും വളാഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് അൽപം ആശ്വാസം നൽകുന്നതുമായ റോഡിെൻറ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ സ്വകാര്യ വ്യക്തികൾ സ്ഥലം സൗജന്യമായി വിട്ടുനൽകിയതോടുകൂടി കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
പ്രദേശവാസികളുടെ പൂർണസഹകരണത്തോടെയാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. റോഡിെൻറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി സ്ഥലം സന്ദർശിച്ച നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.