തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലത്തേക്ക് മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ഹോം ഡെലിവറി തുടങ്ങണമെങ്കിൽ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്കോ എം.ഡിയുമായി എക്സൈസ് മന്ത്രി ചർച്ച നടത്തി.
അതേസമയം, മദ്യവിതരണത്തിനായി ആപ് പുനഃസ്ഥാപിക്കുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. നേരെത്ത കേരളത്തിൽ മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിവറേജസ് കോർപറേഷൻ ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതായും സൂചനയുണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഹോം ഡെലിവറി തുടങ്ങാൻ ബെവ്കോ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.