അഞ്ചൽ: ഗവേഷക വിദ്യാർഥിയും െഎ.എസ്.എം ജില്ലാ സെക്രട്ടറിയുമായ യുവാവിന് എക്സൈസ് സംഘത്തിെൻറ ക്രൂരമർദനം. തടിക്കാട് കൂനങ്കാവ് വീട്ടിൽ ആഷിക്ക് ഷാജഹാൻ ഫറൂഖിക്കാണ് (28) മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി തടിക്കാട്ടിലായിരുന്നു സംഭവം.
ബന്ധുവിെൻറ കട അടച്ചശേഷം ബൈക്കിൽ സുഹൃത്തുമൊത്ത് തടിക്കാട്ടിലെ വീടിന് മുന്നിലെത്തിയപ്പോൾ എക്സൈസ് ബോർഡ് െവച്ച കാർ ആഷിക്കിെൻറ ബൈക്കിനോട് ചേർത്ത് നിർത്തവേ മുന്നോട്ടെടുത്ത ബൈക്ക് സമീപത്തെ മരത്തിലിടിച്ചുവീണു.
തുടർന്ന് കാറിൽനിന്ന് സിവിൽ ഡ്രസിൽ ചാടിയിറങ്ങിയ നാലുപേർ ആഷിഖിനെ ക്രൂരമായി മർദിക്കുകയും വിലങ്ങണിയിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ സമയം മൂന്ന് ബൈക്കുകളിലായെത്തിയ മറ്റ് ആറുപേർ കൂടി ചേർന്ന് ആഷിക്കിനെ മർദിക്കുകയും വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തത്രേ.
ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തി വിവരം അന്വേഷിച്ചപ്പോൾ തങ്ങൾ എക്സൈസ് സംഘമാണെന്നും ആളുമാറിയാണ് ആഷിക്കിനെ പിടികൂടിയതെന്നും നാട്ടുകാരോട് പറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു. മർദനമേറ്റ ആഷിക്കിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനമേറ്റ ആഷിക്കിെൻറ വീട്ടിൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സുൽഫിക്കർ സലാം, നിയോജകമണ്ഡലം ട്രഷറർ എം.എ. റഹീം, പഞ്ചായത്ത് സമിതി ഭാരവാഹികളായ ഹംസ, സലാഹുദ്ദീൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.