കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ മുൻ എസ്.എഫ്.ഐ നേതാവായ വിദ്യാർഥിനിക്ക് വിമൻസ് സ്റ്റഡീസ് എം.എ പരീക്ഷയിൽ ചട്ടവിരുദ്ധമായി മാർക്ക് ദാനം ചെയ്യുന്നതിനെ എതിർത്തതിെൻറ പേരിൽ അധ്യാപികക്കുനേരെ തൊഴിൽപരമായ േദ്രാഹമെന്ന് പരാതി. വിമൻസ് സ്റ്റഡീസ് വകുപ്പിലെ പ്രഫസറായ ഡോ. മോളി കുരുവിളയാണ് ഇതുസംബന്ധിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. വിശദീകരണംപോലും കേൾക്കാതെ വിദ്യാർഥി പരാതിപരിഹാര സമിതിയും സിൻഡിക്കേറ്റും അച്ചടക്കനടപടിക്കായി കാരണംകാണിക്കൽ നോട്ടീസ് അയച്ചെന്ന് മോളി കുരുവിള പറയുന്നു.
ഹാജറില്ലാതെ നാലാം സെമസ്റ്ററിൽ പ്രേത്യക അപേക്ഷപ്രകാരം പരീക്ഷയെഴുതിയ മുൻ എസ്.എഫ്.ഐ നേതാവിന് ഹാജറിെൻറ പേരിൽ ഇേൻറണൽ മാർക്കുകൾ അനുവദിച്ചതിലാണ് നഗ്നമായ ചട്ടലംഘനമുണ്ടായത്. 2007-2009 ബാച്ചിൽ പഠിച്ച വിദ്യാർഥിനിക്കാണ് മതിയായ ഹാജറില്ലാതെ മാർക്ക് നൽകിയത്. മാർക്ക് ലഭിച്ച ശേഷം ഈ എസ്.എഫ്.ഐ നേതാവും ഒരു ഗവേഷകയും മോളി കുരുവിളക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ഏപ്രിൽ 11ന് അധ്യാപികക്കെതിരെ അച്ചടക്കനടപടിക്ക് ഉത്തരവിട്ടത്. തികച്ചും രാഷ്ട്രീയപ്രേരിതമായാണ് നടപടിയെന്നാണ് ആക്ഷേപം.
2010ൽ വിദ്യാർഥി പരാതിപരിഹാര സമിതി ഇേൻറണൽ മാർക്ക് വിഷയം പരിഗണിച്ചിരുന്നു. ചട്ടപ്രകാരമുള്ള മാർക്കാണ് നൽകിയതെന്ന് മോളി കുരുവിള സമിതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ, കൂടുതൽ മാർക്ക് െകാടുക്കാനായിരുന്നു തീരുമാനം. അതേസമയം, അക്കാലത്ത് വൈസ് ചാൻസലറായിരുന്ന അൻവർ ജഹാൻ സുബേരി ഇതിനോട് േയാജിച്ചില്ല. പിന്നീട്, 2018 ഏപ്രിലിൽ ഈ വിദ്യാർഥിനി വിമൻസ് സ്റ്റഡീസ് വകുപ്പ് അധ്യക്ഷയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് 10 വർഷത്തിനുശേഷം കൂടുതൽ മാർക്ക് അനുവദിച്ചത്. 2010ൽ ഇേൻറണൽ മാർക്ക് പരീക്ഷഭവനിേലക്ക് അയച്ചില്ലെന്നാരോപിച്ച് മോളി കുരുവിളക്കെതിരെ വിദ്യാർഥിനി പരാതിയും നൽകി. വകുപ്പധ്യക്ഷ മുതൽ രജിസ്ട്രാർ വരെയുള്ളവർക്ക് വിശദമായ മറുപടി െകാടുത്തെങ്കിലും ഭാഗം കേൾക്കാൻ അധികൃതർ വിളിച്ചുവരുത്തിയില്ലെന്ന് മോളി കുരുവിള പറയുന്നു. 2010ൽ വൈസ് ചാൻസലറുടെ ഉത്തരവ് നടപ്പാക്കുക മാത്രം ചെയ്ത തനിക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ സ്വാതന്ത്ര്യം നിഷേധിക്കുന്നതായും അവർ വൈസ് ചാൻസലർക്ക് കഴിഞ്ഞ ദിവസം അയച്ച പരാതിയിൽ വ്യക്തമാക്കുന്നു. അച്ചടക്കനടപടി നീക്കം പിൻവലിക്കണെമന്നും അധ്യാപിക ആവശ്യപ്പെട്ടു.
രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമായി േബാർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷപദവിയിൽ നിന്നടക്കം ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. അതേസമയം, മുൻ വി.സി ഡോ. കെ. മുഹമ്മദ് ബഷീറിെൻറ ഭരണകാലത്താണ് എസ്.എഫ്.ഐ നേതാവിന് മാർക്ക് നൽകാൻ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വാദം. വിഷയത്തിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.