കൊച്ചി: തീവ്ര ഹിന്ദു വലതുപക്ഷത്തുള്ളവർ മുഖ്യമന്ത്രിയായി പിണറായി വിജയനെതന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതിെൻറ ഭാഗമാണ് സി.പി.എം-ബി.ജെ.പി ഡീൽ എന്ന് അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വർ. കേരളത്തിൽ മധ്യമനിലപാട് ബി.ജെ.പിക്ക് ഇല്ലാതാക്കുകയാണ് ഇൗ നീക്കത്തിലൂടെ. ഒരുവശത്ത് വിശ്വാസവും ശബരിമലയും ഉയർത്തുകയും മറുഭാഗത്ത് അതിനെതിരെ നിലപാട് എടുക്കുന്നവരെ പിന്തുണക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നും ഇത്തരം ഡീലിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രസിഡൻറാകുമെന്നുവരെ കരുതിയിരുന്ന ആളാണ് ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കർ. അദ്ദേഹം ഉന്നയിച്ചതുപോലുള്ള ഡീൽ മുമ്പും കേട്ടിട്ടുണ്ട്. ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുംവിധം നീക്കുപോക്കുകൾ ഉണ്ടാക്കി കാലക്രമേണ കോൺഗ്രസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിച്ചപ്പോൾ ആശ്വസിച്ചവരായിരുന്നു ഭക്തരെന്ന് രാഹുൽ ഈശ്വർ നേരേത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഇതിന് നേർവിപരീതമാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. കൃത്യമായി നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണം–അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.