നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച ജഡ്ജ് - മുഖ്യമന്ത്രി

തിരുവനന്തപുരം: നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച ജഡ്ജിയായിരുന്നു ഡി. ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവ സമൂഹത്തെക്കുറിച്ച് അവർ സൂക്ഷിച്ചിരുന്ന കരുതൽ ജഡ്ജിയായിരിക്കെയും വനിതാ കമ്മീഷന്റെ അധ്യക്ഷയായിരിക്കെയുമൊക്കെ മലയാളികൾ മനസ്സിലാക്കിയിരുന്നതാണെന്നും പോസ്റ്റിൽ പറയുന്നു.

നിയമ സാങ്കേതികതക്കുള്ളിൽ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ജസ്റ്റിസ്. ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വനിതാകമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. നിയമരംഗത്ത് തനിക്കുള്ള പരിചയസമ്പത്തും പ്രാഗത്ഭ്യവും സ്ത്രീകളുടെ കണ്ണീരൊപ്പാൻ അവർ വിനിയോഗിച്ചു. ശ്രീദേവിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നതായും മുഖ്യമന്ത്രിയുടെ പോസ്റ്റിൽ പറയുന്നു

 

Full View
Tags:    
News Summary - facebook post chief ministers - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.