ജുഡീഷ്യറിയിൽ മാത്രം വിശ്വാസം, സിറ്റിങ് ജഡ്ജി അന്വേഷിക്കണം; തനിക്കെതിരായ ആരോപണങ്ങളും പരിശോധിക്കട്ടെ -അൻവർ

മലപ്പുറം: തനിക്ക് ഇനി ജുഡീഷ്യറിയിൽ മാത്രമേ വിശ്വാസമുള്ളുവെന്ന് പി.വി അൻവർ എം.എൽ.എ. തിങ്കളാഴ്ച താൻ ഇക്കാര്യത്തിൽ ഹൈകോടതിയെ സമീപിക്കും. താൻ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിങ് ജഡ്ജി അന്വേഷിക്കണം. പി.വി അൻവറിന്റെ പങ്കും അന്വേഷിക്കട്ടെ. താൻ ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണ്. കൺവീനർ കത്ത് നൽകിയാൽ മുന്നണി യോഗത്തിൽ പ​ങ്കെടുക്കുമെന്നും പി.വി അൻവർ പറഞ്ഞു.

മനസ്സ് കൊണ്ട് എൽ.ഡി.എഫ് വിട്ടിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ എന്റെ നാക്കുപിഴയാണെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി വായിച്ചത് എ.ഡി.ജി.പിയുടെ വാറോല. നിലവിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം മോശം അവസ്ഥയിലാണ്. താഴെതട്ടിൽ അന്വേഷണം നടക്കുന്നില്ലെന്നും പി.വി അൻവർ ആരോപിച്ചു.

​നേരത്തെ പാർട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണെന്ന് അൻവർ പറഞ്ഞിരുന്നു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.

റിയാസ് മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മ​ന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അൻവർ മറുപടി നൽകി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Faith in the judiciary alone pv anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.