'കോവിഡിനേക്കാൾ വലുത്​ വിശ്വാസം, ഞാൻ പോസിറ്റീവായപ്പോഴും കുംഭമേളക്ക്​ പോയി'; ന്യായീകരണവുമായി ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: കോവിഡ്​ രണ്ടാംതരംഗം രാജ്യത്ത്​ വ്യാപകമായിരിക്കേ നടക്കുന്ന കുംഭമേളക്കെതിരെ വിമർശനമുയരവേ ന്യായീകരണവുമായി ബി.ജെ.പി എം.എൽ.എ. ഉത്തർപ്ര​േദശിലെ ബി.ജെപി എം.എൽ.യും നേതാവുമായ സുനിൽ ഭരലയാണ്​ ന്യായീകരണവുമായി രംഗത്തെത്തിയത്​.

''കോവിഡിനേക്കാൾ വലുതാണ്​ കുംഭമേളയിലുള്ള വിശ്വാസം. എനിക്ക്​ കോവിഡ്​ പോസിറ്റീവായിരുന്നു. എന്നിട്ടും ഏപ്രിൽ 13ന്​ ഞാൻ കുംഭമേള സന്ദർശിച്ചു. കോവിഡിനെതിരെ ഗംഗാമാതാവ്​ പൊരുതും. നിസാമുദ്ദീൻ മർകസിലെ സാഹചര്യവും കുംഭമേളയും താരതമ്യം ചെയ്യാനാവില്ല'' -സുനിൽ ഭരല പറഞ്ഞു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉ​ത്ത​രാ​ഖ​ണ്ഡ്​ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗ നദിയിൽ കുളിക്കുന്ന ചടങ്ങ്​ ഒഴിവാക്കണമെന്നാണ്​ മോദി ആവശ്യപ്പെട്ടത്​. 

Tags:    
News Summary - "Faith Is Above COVID Protocols": UP BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.