കള്ളവോട്ട്​: റീ പോളിങ്​ വേണമെന്ന്​ ​െചന്നിത്തല; ഓപ്പൺ വോ​ട്ടെന്ന്​ ഇ.പി ജയരാജൻ

തിരുവനന്തപുരം: കള്ളവോട്ട്​ നടന്ന സ്​ഥലങ്ങളിൽ റീ പോളിങ്​ വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മ ുഖ്യമന്ത്രി ജനങ്ങൾക്ക്​ മുമ്പാ​െക തെറ്റ്​ ഏറ്റു പറയണം. കള്ള വോട്ട്​ ചെയ്​ത സി.പി.എമ്മിന്​ ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണുരിലെ തെരഞ്ഞെടുപ്പ്​ സംവിധാനം എൻ.ഡി.എഫിന്​ വേണ്ടി പ്രവർത്തിച്ചുവെന്ന്​ കെ. സുധാകരനും ആരോപിച്ചു​. തെരഞ്ഞെടുപ്പ്​ ഫലത്തെ ബാധിച്ചാൽ റീപോളിങ്​ ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കള്ളവോട്ട്​ സംബന്ധിച്ച്​ നടപടിയുമായി മു​േന്നാട്ടുപോകുന്ന തെരഞ്ഞെടുപ്പ്​​ കമ്മീഷന്​ മന്ത്രി ഇ.പി ജയരാജൻെറ രൂക്ഷ വിമർശനം. കമ്മീഷൻ എങ്ങനെയാണ്​ ഇൗ നിഗമനത്തിൽ എത്തിയത്​ എന്നറിയില്ല. കണ്ണൂരിലുണ്ടായത്​ ഓപ്പൺ വോട്ടാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Tags:    
News Summary - Fake News: Chennithala Wants Re polling - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.