ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ പോസ്​റ്റ്​; പരാതിയുമായി എം.പി

ആലത്തൂർ: ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്​ത്​ രമ്യ ഹരിദാസ് എം.പിയുടെ പേരിൽ വ്യാജ ഫേസ്​ബുക്​ ​ പോസ്​റ്റ്​ പ്രചരിപ്പിക്കുന്നതായി പരാതി. ത​െൻറ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്വതന്ത്ര സ്​ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്​ പോസ്​റ്റിട്ട വ്യക്​തികൾക്കെതിരെ എം.പി പരാതി നൽകി.

എസ്.ഡി.പി.ഐ, ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാണ്​ പോസ്​റ്റുകളുടെ ഉള്ളടക്കം. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കൊല്ലങ്കോട് സി.​െഎക്ക് നൽകിയ പരാതിയിൽ എം.പി ആവശ്യപ്പെട്ടു. 

Tags:    
News Summary - Fake profile: Ramya Haridas MP files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.