‘മാധ്യമ’ത്തിന്‍റെ പേരിൽ വ്യാജ വിഡിയോ: നിയമനടപടി സ്വീകരിക്കും

കോഴിക്കോട്: ‘മാധ്യമ’ത്തി​ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ‘മാധ്യമം’ മാനേജ്മെന്റ് അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ മാധ്യമത്തിന് മുന്നിൽ പ്രതിഷേധം എന്ന തലക്കെട്ടിലാണ് വിഡിയോ. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ഇത്തരം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നിയമനടപടി ക്ഷണിച്ചു വരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. 

Tags:    
News Summary - Fake video in the name of 'madhyamam': Legal action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.