മകന്‍റെ ഭാര്യയിൽനിന്ന് കടം വാങ്ങിയതിനെ ചൊല്ലി തർക്കം: ഭർത്താവിന്‍റെ കുത്തേറ്റ്​ രണ്ടാംഭാര്യ കൊല്ലപ്പെട്ടു

അടിമാലി: മകന്‍റെ ഭാര്യയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകാത്തത് സംബന്ധിച്ച തർക്കത്തെതുടർന്ന് ഭർത്താവ്​ രണ്ടാം ഭാര്യയെ കുത്തിക്കൊന്നു. വാളറ അഞ്ചാംമൈൽ ആദിവാസി കോളനിയിലാണ് സംഭവം. അഞ്ചാംമൈൽ കാരിനെല്ലിക്കൽ ജലജയാണ്​ (39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൈപ്പറമ്പിൽ ബാലകൃഷ്ണനെ (57) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയും മക്കളുമുള്ള ബാലകൃഷ്ണൻ മൂന്നുവർഷം മുമ്പാണ് ജലജയെ വിവാഹം കഴിച്ചത്. ബാലകൃഷ്ണന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകന്‍റെ ഭാര്യയിൽനിന്ന്​ ജലജ 15,000 രൂപ കടം വാങ്ങിയിരുന്നു. ഇത്​ തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നായിരുന്നു കൊലപാതകം.

വയറിലാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി നടന്ന സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്. അടിമാലി എസ്.എച്ച്.ഒ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ബാലകൃഷ്ണനെ സംഭവസ്ഥലത്തുനിന്ന്​ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - familicide in adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.