കഴക്കൂട്ടം: മൺവിള ഫാമിലി പ്ലാസ്റ്റിക് തീപിടിത്ത കേസിൽ പ്രതികളെ കുടുക്കിയത് സി. സി.ടി.വി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴികളും. സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോൾ പ്രതികളുടെ പെരുമാറ്റമാണ് അന്വേഷണസംഘത്തിന് സംശയമുണ്ടാക്കിയത്. ഫാക്ടറിക്കുള്ളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുെന്നന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ബിമലിനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്ന് ജീവനക്കാരില്‍ ഒരാള്‍ പൊലീസിന് മൊഴിയും നൽകി. തീപിടിത്തം എന്ന നിലയിലായിരുന്നു പൊലീസിെൻറ പ്രാഥമികാന്വേഷണമെങ്കിലും പിന്നീട് സംശയം ജനിപ്പിക്കുന്ന വിവരം ലഭിച്ചു. തീപിടിത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് അഗ്നിശമനസേനയും വെളിപ്പെടുത്തിയിരുന്നു. പത്ത് മിനിറ്റിനകം അഗ്നിശമനസേന എത്തിയെങ്കിലും ആളിപ്പടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ല. ഷോർട്ട്സർക്യൂട്ട് അല്ല അപകടത്തിന് വഴിെവച്ചതെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും വ്യക്തമാക്കിയിരുന്നു.
ഇൗ സാഹചര്യങ്ങളാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചത്. വിരോധം മൂലമാണ് ഫാക്ടറിക്ക് തീവച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് കത്തിക്കാനായി മണ്‍വിളയിലുള്ള ഒരു കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയതായും ബിമൽ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. തീപിടിത്തം നടന്ന ഒക്ടോബര്‍ 31ന് വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ രണ്ടുപേരും അടുത്ത ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ എത്തുന്നതിനുമുമ്പ് തീപിടിത്തം നടന്ന കെട്ടിടത്തിെൻറ മൂന്നാം നിലയില്‍ കയറി. നിര്‍മാണ യൂനിറ്റിൽ പാക്കിങ്ങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ കൂട്ടിയിട്ട് തീകൊടുത്തശേഷം ഇരുവരും തീ അണയ്ക്കാനുള്ള ശ്രമവും നടത്തി. എന്നാൽ, പ്രതീക്ഷിച്ചതിലും വേഗം തീപടർന്നുപിടിച്ചത് വിനയായി. തുടർന്ന് ഇരുവരും പുറത്തിറങ്ങി.
ബിമൽ 11 മാസമായി സ്റ്റോറിൽ ജോലി ചെയ്യുന്നു. ആറുമാസം മുമ്പാണ് ബിനു ജോലിക്ക് കയറിയത്. ബിമല്‍ അടക്കം ഏഴ് ജീവനക്കാരുടെ ശമ്പളം അടുത്തകാലത്ത് വെട്ടിക്കുറച്ചിരുന്നു. മറ്റാര്‍ക്കെങ്കിലും തീപിടിത്തവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കഴക്കൂട്ടം അസി.പൊലീസ് കമീഷണര്‍ അനിൽകുമാര്‍ പറഞ്ഞു.
തീപിടിത്തം അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം െഡപ്യൂട്ടി പൊലീസ് കമീഷണര്‍ ആര്. ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. സൈബർ സിറ്റി എ.സി.പി അനിൽകുമാർ, കഴക്കൂട്ടം സി.ഐ വൈ. സുരേഷ്, എസ്.ഐ സുധീഷ് കുമാർ, സിറ്റി ഷാഡോ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.