കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസിൽ 10 മാസെത്ത ഒളിവിനുശേഷം ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ ഒന്നാം പ്രതി ടി.കെ. പൂക്കോയ തങ്ങളെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 17നു രാവിലെ 11ന് വീണ്ടും കോടതിയിൽ ഹാജരാക്കണം. റിമാൻഡിലായിരുന്ന തങ്ങൾ ജാമ്യത്തിനു അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകിയത്.ജ്വല്ലറി ചെയർമാനും മുൻ എം.എൽ.എയുമായ എം.സി. ഖമറുദ്ദീൻ അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ നവംബർ ഏഴുമുതൽ ഇയാൾ ഒളിവിലായിരുന്നു.
മകെൻറ സുഹൃത്തുവഴി ഏർപ്പാടാക്കിയ നേപ്പാളിലെ ഒളിയിടത്തിലായിരുന്നു തങ്ങൾ. ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്യും. ദുൈബയിലുള്ള പൂക്കോയ തങ്ങളുടെ മകന് ഹിഷാമിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ശക്തമാക്കി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 100 കേസുകളിലാണ് പൂക്കോയ തങ്ങളെ റിമാൻഡ് ചെയ്തത്. സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങള്‍ക്കും, ജ്വല്ലറിയുടെ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.സി. ഖമറുദ്ദീനുമെതിരെ 176 കേസുകളാണ് നിലവിലുള്ളത്.
അതിനിടെ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ 12 എണ്ണത്തില്‍ പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂരില്‍ ബാക്കിയുള്ള 12, കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത 31, ബേക്കല്‍ പൊലീസിലെ ആറ്, കണ്ണൂര്‍-തലശ്ശേരി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നുവീതം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂക്കോയ തങ്ങളുടെ അഭിഭാഷകന് അതത് കോടതികളില്‍ അപേക്ഷ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.