പണം തിരിച്ചുതരൂ: വിഷു ദിനത്തിൽ ബി.ജെ.പി നേതാവിന്റെ വീടിനുമുന്നിൽ സഹപ്രവർത്തകന്റെ ഉപവാസം

'പണം തിരിച്ചുതരൂ': വിഷു ദിനത്തിൽ ബി.ജെ.പി നേതാവിന്റെ വീടിനുമുന്നിൽ സഹപ്രവർത്തകന്റെ ഉപവാസം

മലപ്പുറം: വിഷു ദിനത്തിൽ ബി.ജെ.പി നേതാവിന്റെ വീടിനു മുൻപിൽ മറ്റൊരു നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരൻ എന്ന ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമാണ് സമരം ചെയ്യുന്നത്.

2014ൽ മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ട് രണ്ട് ലക്ഷവും തിരിച്ചു നൽകിയില്ല എന്നാരോപിച്ചാണ് ഉപവാസം. രാവിലെ എട്ട് മുതൽ വൈകീട്ട് നാലു വരെയാണ് ഉപവാസം. സോമന്റെ വീടിന് മുന്നിൽ പ്ലക്കാർഡുയർത്തിയാണ് സോമസുന്ദരൻ ഉപവസിക്കുന്നത്. 2014ൽ മൂന്ന് ലക്ഷം സോമന്‍ വാങ്ങിയെന്നാണ് സോമസുന്ദരൻ ആരോപിക്കുന്നത്. ‘നാട്ടുകാരേ സഹായിക്കൂ’ എന്നും പ്ലക്കാർഡിലെഴുതിയിട്ടുണ്ട്.


തന്റെ ഗാന്ധിമാർഗത്തിലുള്ള സമരം ആര് ഏറ്റെടുത്താലും ആ രാഷ്ട്രീയ പാർട്ടിയോടൊപ്പം പോകാൻ തയ്യാറാണെന്നും സോമനുന്ദരം പറഞ്ഞു. സമരത്തെ അനുകൂലിച്ചാൽ മുസ്‍ലിം ലീഗിനൊപ്പം പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.സോമസുന്ദരന്റെ ഉപവാസത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Fasting in front of BJP leader's house on Vishu day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.