കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർഥിനി കൊല്ലം കിളികൊല്ലൂർ കിലോൻതറയിൽ ഫാത്തിമ ലത്തീഫിെൻറ ദുരൂഹമരണത്തിൽ ആർക്കും പങ്കില്ലെന്നും ആത്മഹത്യയാണെന്നും കാട്ടി സി.ബി.ഐ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചും കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും പിതാവ് അബ്ദുൽ ലത്തീഫ് സി.ബി.ഐ കോടതിയിൽ പരാതി നൽകി.
മരണത്തിന് കാരണക്കാരായവരെക്കുറിച്ച് ഫാത്തിമ ഫോണിൽ എഴുതിയ നാല് സുപ്രധാന കുറിപ്പുകളെക്കുറിച്ച് അന്വേഷിക്കാതെ സി.ബി.ഐ കേസ് അവസാനിപ്പിക്കുകയാണെന്ന് അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. 2019 ഒക്ടോബർ 29, നവംബർ അഞ്ച്, ഏഴ്, എട്ട് തീയതികളിലാണ് ഫാത്തിമ ഫോണിൽ കുറിപ്പെഴുതിയത്. 2019 നവംബർ ഒമ്പതിനാണ് ഹ്യുമാനിറ്റീസ് ഇൻറഗ്രേറ്റഡ് ഒന്നാം വർഷ വിദ്യാർഥിനി ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഫാത്തിമ ഉപയോഗിച്ച മൊബൈൽ ഫോണിൽ ആത്മഹത്യ സന്ദേശം കണ്ടെത്തിയതോടെയാണ് ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.