കൊല്ലം: തെൻറ മകളുടെ മരണം ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകൂെവന്നും ചെന്നൈ െഎ.െഎ.ടി ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാത്തിമ ലത്തീഫിെൻറ പിതാവ് ലത്തീഫ്. സംഭവം വലിയ ചർച്ചയാകുകയും രാഷ്ട്രീയ, പൊതുപ്രവർത്തകർ ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, ഒരുവർഷം ആകുേമ്പാഴും അന്വേഷണം ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മരണത്തിെൻറ യഥാർഥ കാരണങ്ങൾ കണ്ടെത്താനും കുറ്റവാളികെള നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സമഗ്രമായ അന്വേഷണം ഉണ്ടാകണം. അതിനുവേണ്ടി ഏതറ്റം വരെ പോകാനും തങ്ങൾ സന്നദ്ധരാണ്. മകൾക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.
അന്വേഷണം കൂടുതൽ ഉൗർജിതമാക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകും. ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.