ഫായിസിൻെറ വാക്കുകൾ സമൂഹത്തിൻെറ മുദ്രവാക്യമായി; ഉദാത്ത മാതൃകയെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കടലാസ്​ പൂവുണ്ടാക്കിയതിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മുഹമ്മദ്​ ഫായിസിനെ അഭിനന്ദിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിൻെറ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ഫായിസിൻെറ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിൻെറ തന്നെ മുദ്രാവാക്യമായി മാറി. ഫായിസ് തൻെറ ചിന്തകളെ വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുന്നു. തനിക്ക് കിട്ടിയ സമ്മാനത്തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ബാക്കി തുക നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെക്കുന്നു. എല്ലാവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹിക പ്രതിബദ്ധതയാണ് ഫായിസ് സമൂഹത്തിന് നല്‍കുന്നത്. ഫായിസിനേയും അവന് പിന്തുണ നല്‍കിയ രക്ഷിതാക്കളേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല' എന്ന വാക്കുകളിലൂടെ മലയാളികള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കി‌ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മലപ്പുറം കലക്ട്രേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചിരുന്നു.

Tags:    
News Summary - Fayis and chief minister-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.