തൃശൂർ: ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിൽ വീണ് അപകടം. മൂന്നു പേർക്ക് പരിക്കേറ്റു. ട്രെയിൻ യാത്രക്കാരായ രണ്ടു പേർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്.
ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശിയായ ഫായിസ് എന്നിവർക്കാണ് പരിക്കേറ്റത്. സിവിൽ പൊലീസ് ഓഫിസറായ അരുണാണ് പരിക്കേറ്റ മറ്റൊരാൾ.
ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉത്രാളിക്കാവ് പൂരത്തിന് വലിയ ജനത്തിരക്ക് ഉള്ളതിനാൽ വളരെ സാവധാനത്തിലാണ് ട്രെയിൻ കടന്നുപോയത്. പൂരം മൊബൈൽ ഫോണിൽ പകർത്തുന്നതിന് യാത്രക്കാർ വാതിലിന് സമീപത്ത് തടിച്ചുകൂടി.
വാതിലിലുണ്ടായ തിക്കിലും തിരക്കിലുമാണ് രണ്ടു പേർ ട്രെയിനിൽ നിന്ന് താഴേക്ക് വീണത്. ഇവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.