തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ സ്വീകരിക്കുന്നവരിൽ മുന്നിൽ സ്ത്രീകൾ. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം 6.69 ലക്ഷം (6,69,612) വനിതകളാണ് കുത്തിവെപ്പെടുത്തത്. 4.97 ലക്ഷം (4,97,399) പുരുഷന്മാരും. 63 ട്രാൻസ്ജെൻഡറുകളും വാക്സിൻ സ്വീകരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ടിലാണ് ഇൗ കണക്കുകളുള്ളത്. കാസർകോട് ഒഴികെ ജില്ലകളിൽ വനിത മേധാവിത്വം പ്രകടമാണ്. ഇവിടെ കുത്തിവെപ്പ് സ്വീകരിച്ച പുരുഷന്മാർ 28,647 ഉം വനിതകൾ 28,366 ഉം ആണ്. കൂടുതൽ വനിതകൾ വാക്സിനെടുത്തത് എറണാകുളത്താണ്- 80,387 പേർ. 17,415 വനിതകൾ മാത്രം കുത്തിവെപ്പ് സ്വീകരിച്ച ഇടുക്കിയിലാണ് കുറവ്.
വിതരണം ചെയ്ത മൊത്തം ഡോസുകളിൽ 94 ശതമാനവും കോവിഷീൽഡാണ്. കോവാക്സിൻ ആറ് ശതമാനവും. അതേ സമയം ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് കോവാക്സിൻ മാത്രം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഒന്നാം ഡോസ് കോവാക്സിൻ സ്വീകരിച്ച കോവിഡ് മുന്നണി പോരാളികൾക്ക് വർക്ക് രണ്ടാം ഡോസ് നൽകുന്നതിനായാണ് പ്രത്യേകമായി കോവാക്സിൻ സെൻററുകൾ ആരംഭിച്ചതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേ സമയം നേരിെട്ടത്തുന്ന 60 വയസ്സിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45-59 പ്രായപരിധിയിലുള്ളവർക്കും തത്സമയ രജിസ്ട്രേഷൻ നൽകി ഇൗ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.