തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ഏപ്രിൽ 17ന് വൈകീട്ട് 3.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06577) അടുത്തദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും. ഏപ്രിൽ 18ന് രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ (06578) തൊട്ടടുത്ത ദിവസം പുലർച്ചെ 1.30ന് ബംഗളൂരുവിലെത്തും.
19ന് വൈകീട്ട് 3.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06585) തൊട്ടടുത്ത ദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും. 20ന് വൈകീട്ട് 5.50ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ (06586) തൊട്ടടുത്ത ദിവസം രാവിലെ 8.35ന് ബംഗളൂരുവിലെത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് ഒന്ന്, രണ്ട്, നാല് തീയതികളിൽ രാവിലെ 6.40ന് ഗോരഖ്പുരിൽനിന്ന് പുറപ്പെടുന്ന നമ്പർ 12511 ഗോരഖ്പുർ- തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസും ഏപ്രിൽ 30, മേയ് നാല്, ആറ്, ഏഴ് തീയതികളിൽ രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ എക്സ്പ്രസും പൂർണമായും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.