വാഹനാപകടത്തിൽ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18നുണ്ടായ അപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം, പാർവതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന സാബു പ്രവദാസിനാണ് ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഐ.എഫ്.എഫ്.കെ അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്.

എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെയും മേനകയുടെയും എട്ടു മക്കളിൽ മൂത്തയാളായാണ് സാബു പ്രവദാസിന്റെ ജനനം. ഭാര്യ: ഷേർളി സാബു. മകൻ: അശ്വിൻ സാബു. നിശ്ചല ഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകൻ പി.ജി വിശ്വംഭരൻ സഹോദരീഭർത്താവുമാണ്. 

Tags:    
News Summary - Film Art director Sabu Pravadas passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.