തിരുവനന്തപുരം: ഭൂനികുതി, കോടതി ഫീസ്, ഇലക്ട്രിക് വാഹന നികുതി വർധനകളടക്കം ബജറ്റിലെ നികുതി നിർദേശങ്ങൾക്ക് അംഗീകാരം നൽകുന്ന ധനബിൽ നിയമസഭ പാസാക്കി. ഭൂനികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർധനയാണ് നിലവിൽ വരിക. പഞ്ചായത്ത് പ്രദേശത്ത് ഒരു ആറിന് (2.47 സെന്‍റ്) പ്രതിവർഷം അഞ്ചു രൂപയുള്ളത് ഏഴര രൂപയാകും. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നികുതി ഉയരും വിധത്തിലാണ് സ്ലാബുകൾ. പഞ്ചായത്ത് പ്രദേശത്ത് 50 സെന്‍റ് ഭൂമിയുള്ളയാൾക്ക് നിലവിലെ 168 രൂപ നികുതി 252 രൂപയാകും. 20 സെന്‍റിന് 40 രൂപയിൽനിന്ന് 60 രൂപയുമാകും. ഭൂനികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സഹകരണ ബാങ്കുകളിൽ വായ്പയെടുക്കുമ്പോള്‍ രജിസ്റ്റര്‍ചെയ്യുന്ന പണയം (ഗഹാന്‍) രജിസ്ട്രേഷനും ബാധ്യത ഒഴിയുമ്പോഴുള്ള ഒഴിമുറി (ഗഹാൻ റിലീസ്)ക്കും ഫീസ് വർധിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള ഗഹാന്‍ രജിസ്ട്രേഷന് 100 രൂപയാണ് നിരക്ക്. പിന്നീട്, 10 ലക്ഷം രൂപ വരെയുള്ളതിന് 200 രൂപയും 20 ലക്ഷം വരെയുള്ളതിന് 300 രൂപയും 30 ലക്ഷം രൂപ വരെയുള്ളതിന് 400 രൂപയും 30 ലക്ഷം രൂപക്ക് മുകളിലുള്ളതിന് 500 രൂപയും നല്‍കണം. ഒഴിമുറിക്കും ഇതേ ഫീസ് നല്‍കണം.
15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് നികുതിയിൽ 50 ശതമാനം വർധന വരും. 15 വർഷത്തിനു ശേഷം 10000 രൂപ നികുതിയടക്കേണ്ട വാഹനത്തിന് 15000 രൂപയായി ഉയരും. മോട്ടോർ സൈക്കിൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾ, മോട്ടോർ കാർ എന്നിവക്കെല്ലാം വർധന ബാധകമാണ്.
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും വർധിക്കും. നിലവിൽ 15 വർഷത്തെ നികുതിയായി അഞ്ചു ശതമാനമാണ് ഈടാക്കുന്നത്. എന്നാൽ, 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനത്തിന് വാഹന വിലയുടെ എട്ട് ശതമാനമാണ് ഏപ്രിൽ ഒന്ന് മുതൽ നികുതി നൽകേണ്ടി വരിക. 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് വിലയുടെ പത്ത് ശതമാനവും. ബാറ്ററി വാടകക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ പത്ത് ശതമാനവും നികുതിയുണ്ടാകും. ഇതുവഴി 30 കോടിയുടെ അധിക വരുമാനമാണ് ലഭിക്കുക.
അതേ സമയം പുഷ്ബാക്ക് സീറ്റുകളുള്ള കോൺട്രാക്ട് കാര്യേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.