ഇന്ധന വിലവർധന ഗൗരവതരമെന്ന്​ ധനമന്ത്രി; അധിക നികുതി ഒഴിവാക്കണമെന്ന്​​ പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന വില നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ സംസ്​ഥാനവും കേന്ദ്രവും അധിക നികുതി ഒഴിവാക്കണമെന്ന്​​ നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച്​ ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ്​ നൽകി. കേന്ദ്രം കക്കു​േമ്പാൾ​ ഫ്യൂസ്​ ഊരിക്കൊടുക്കുന്ന നിലപാടാണ്​ സംസ്​ഥാനത്തിനുള്ളതെന്ന്​ ഷാഫി പറമ്പിൽ പറഞ്ഞു.

കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ നികുതി കുറക്കുന്നില്ല. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സംസ്​ഥാന​ സർക്കാറിന്​​. ഒരു ലിറ്റർ ഇന്ധനത്തിന്​ 67 രൂപ നികുതി കൊടുക്കേണ്ട ഗതികേടിലാണ്​ ജനം. വില കൂടിയപ്പോൾ നികുതി വേ​ണ്ട എന്ന്​ വെച്ചവരാണ്​ ഉമ്മൻ ചാണ്ടി സർക്കാർ.

കോൺഗ്രസിനെതിരെ പറയുന്നതിന്‍റെ പകുതിയെങ്കിലും ബി.ജെ.പിക്കെതിരെ പറയാൻ സംസ്​ഥാനം തയാറാകണം. സംസ്​ഥാനത്ത്​ അരങ്ങേറുന്നത്​ സർക്കാർ ​സ്​പോൺസേർഡ്​ നികുതി ഭീകരതയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഇന്ധന വിലവർധന ഗൗരവമുള്ള വിഷയമാണെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അഞ്ച്​ വർഷത്തിനിടെ കേരളം നികുതി വർധിപ്പിച്ചിട്ടില്ല. എല്ലാ സംസ്​ഥാനങ്ങളിലും വിലവർധനവുണ്ട്​. ഇന്ധന വിലനിർണയം പെട്രോളിയം കമ്പനികൾക്ക്​ നൽകിയത്​ യു.പി.എ സർക്കാറാണ്​. ഇതാണ്​ വിലവർധനവിന്​ കാരണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ഒരുമിച്ച്​ നിൽക്കണമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Finance Minister says fuel price hike is serious; Opposition wants additional tax exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.