നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു.

തീപിടിത്തത്തിൽ ഹോട്ടൽ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു.

ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.

Tags:    
News Summary - Fire breaks out at hotel in Nedumbassery, vehicles destroyed; The girl trapped in the room was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.