വടക്കാഞ്ചേരി: എക്സ്പ്ലോസിവ് നിയമത്തില്‍ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയെ തുടർന്ന് പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടും ആശങ്കയിൽ. പുതിയ നിയമമനുസരിച്ച് പെസോയുടെ പരീക്ഷ പാസാകുന്നവർക്ക് മാത്രമാണ് വെടിക്കെട്ട് ലൈസൻസ് ലഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയാണ് എഴുതാനുള്ള യോഗ്യത. നിലവില്‍ ലൈസൻസികളെ കണ്ടെത്താൻ പൂരം നടത്തിപ്പ് ദേശങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ട്.
അപകടം ഉണ്ടായാല്‍ പൂർണ ഉത്തരവാദിത്വം ലൈസൻസിക്കാണെന്ന വ്യവസ്ഥയണ് പലരേയും പിന്തിരിപ്പിക്കുന്നത്. ഉത്രാളിക്കാവ് പൂരം വെടിക്കെട്ട് നടത്താൻ വടക്കാഞ്ചേരി, കുമരനെല്ലൂർ, എങ്കക്കാട് വിഭാഗങ്ങള്‍ക്ക് സംയുക്ത മഗസിൻ (വെടിക്കെട്ട് സാമഗ്രി നിർമാണപുര) നിലവിലുണ്ട്. അതുകൊണ്ടുതന്നെ നിർമാണ പുരയില്‍നിന്ന് 200 മീറ്റർ അകലെ വെടിക്കെട്ട് നടത്തണമെന്ന നിയമം വെടിക്കെട്ടിന് തടസ്സമില്ല. നിലവിലെ വ്യവസ്ഥകളുടെ കുരുക്കഴിക്കാൻ തട്ടകദേശങ്ങള്‍ പാടുപെടുമ്പോൾ പുതിയ ഭേദഗതികള്‍ നടപ്പാക്കിയാൽ എന്തിന് വെടിക്കെട്ട് നടത്തണമെന്ന ചിന്തയും ദേശം ഭാരവാഹികളില്‍ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.