ന്യൂനമർദം ചുഴലിക്കാറ്റായി മാറാം: മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി

കൊച്ചി: മത്സ്യതൊഴിലാളികൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

തെക്ക് കിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച്ച (14, മെയ്) ന്യൂനമർദം രൂപപ്പെടാനും അത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന തൊഴിലാളികൾ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ന്യൂനമർദത്തെ തുടർന്ന് ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളിൽ കാറ്റ് വീശാനും ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Fishermen, sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.