മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ എടുത്തിട്ടും സന ഫാരിസിന് പേവിഷബാധയേൽക്കുകയായിരുന്നു.
കഴിഞ്ഞ മാസം 26നാണ് പെൺകുട്ടിക്ക് തെരുവുനായുടെ കടിയേൽക്കുന്നത്. മിഠായി വാങ്ങുന്നതിനായി തൊട്ടടുത്തുള്ള കടയിലേക്ക് പോയ സമയത്താണ് തെരുവുനായുടെ ആക്രമണം ഉണ്ടായത്. അന്നേ ദിവസം തന്നെ പ്രദേശത്തെ ഏഴു പേർക്ക് ഈ നായുടെ കടിയേറ്റിരുന്നു. പിന്നീട് വാക്സിൻ സ്വീകരിച്ച ശേഷം പെൺകുട്ടി പഴയ നിലയിലെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സന ഫാരിസിന് പനി ബാധിച്ചത്. ചികിത്സ നൽകിയിട്ടും പനി മാറാത്തതിനെ തുടർന്ന് പരിശോധിച്ച സമയത്താണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സന. ഇന്നലെ രാത്രി ഏകദേശം 1.45നാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.