കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ഇതുവരെ അംഗീകരിച്ചിട്ടില് ലെന്ന് ഹൈകോടതി. അമിക്കസ്ക്യൂറി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയേയും ൈവദ്യുതി മന്ത്രിയേയ ും തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് അന ിൽ കെ. നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ട് അംഗീകരിച്ചതിന് തെളിവ് എന്താണ െന്നും കോടതി ആരാഞ്ഞു.
അണക്കെട്ട് നടത്തിപ്പില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോടതിയുടെ പരിഗണനയിലുള്ള നിരവധി കേസുകളടക്കം ചൂണ്ടിക്കാട്ടി ആലുവ സ്വദേശിയും സേവ് കേരള ബ്രിഗേഡ് പ്രസിഡൻറുമായ റസല്‍ ജോയ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഡാമുകളിലെ ജലനിരപ്പ് കുറക്കാൻ തയാറാകാതിരുന്നതാണ് കഴിഞ്ഞ വർഷത്തെ പ്രളയത്തിന് കാരണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിയും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നുമാണ് ഹരജിയിലെ ആരോപണം. ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാൻ അർഹതയില്ലെന്നും നീക്കം ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ആവശ്യം.
എന്നാൽ, യുക്തിഹീനമായ വാദങ്ങളാണ് ഹരജിക്കാരൻ ഉന്നയിക്കുന്നതെന്നും മറ്റ് ഹരജികളിൽ ഇത്തരം വാദങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോര്‍ട്ടും മാധ്യമവാര്‍ത്തകളും അടിസ്ഥാനമാക്കി നൽകിയിരിക്കുന്ന ഹരജിയാണിത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു എന്നതിന് എന്തെങ്കിലും രേഖാപരമായ തെളിവുണ്ടോ. പ്രളയ ദുരിതാശ്വാസം, കാരണം എന്നിവ സംബന്ധിച്ച ഹരജികള്‍ പരിഗണനയിലാണ്. നാൽപതിലധികം ഹരജികളാണ് കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരമൊഴിയണമെന്ന് എങ്ങനെയാണ് വാദിക്കാനാവുക.
ഹരജിക്കാരെൻറ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. നിരുത്തരവാദപരമായ വാദങ്ങളും ആവശ്യങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഹരജി തള്ളുകയാെണന്നും പിഴ എത്ര വേണമെന്ന് ഹരജിക്കാരന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. തുടർന്ന് ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിച്ചു. ഇത്തരം അനാവശ്യവാദങ്ങളുമായി പുതിയ ഹരജി നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി തുടർന്ന് ആവശ്യം അനുവദിക്കുകയും ഹരജി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.