തിരുവനന്തപുരം: സർക്കാറിെൻറ സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസമില്ല. ആഗസ്റ്റ് ഒന്നുമുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കേണ്ടതിനാൽ ജൂലൈ മാസത്തിൽ കിറ്റ് വിതരണം നടത്തുന്നത് സപ്ലൈകോക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കണ്ടാണ് ഈ മാസം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകില്ലെന്ന് തീരുമാനിച്ചത്. ഓണക്കിറ്റ് വിഭവങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഞായറാഴ്ച ചർച്ച നടത്തും. തുടർന്ന് അടുത്തയാഴ്ച ഉത്തരവിറങ്ങും.
കുട്ടികൾക്ക് മിഠായിപ്പൊതി കിറ്റിലുണ്ടാകും. 20 മിഠായികൾ നൽകാനാണ് സപ്ലൈകോ ഭക്ഷ്യവകുപ്പിന് നൽകിയിരിക്കുന്ന ശിപാർശ. 444.50 രൂപയുടെ 13 സാധനങ്ങളാണ് സപ്ലൈകോ നൽകിയ ശിപാർശ പ്രകാരം ഓണക്കിറ്റിലുള്ളത്. കഴിഞ്ഞതവണ ചീത്തപ്പേരുണ്ടാക്കിയതിനെതുടർന്ന് ശർക്കരയും പപ്പടവും ഇത്തവണ കിറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഒരുകിലോ പഞ്ചസാര നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.