കോഴിക്കോട്:മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബേക്കറിയിൽനിന്ന് മിഠായി വാങ്ങി കഴിച്ച അഞ്ചു വയസ്സുകാരൻ മരിച്ചു. കാപ്പാട് മുനമ്പത്ത് ബഷീറിെൻറ മകൻ യൂസഫ് അലിയാണ് മരിച്ചത്. മിഠായി കഴിച്ച മാതാവ് സുഹ്റാബി (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധുക്കൾ കസബ പൊലീസിൽ നൽകിയ പരാതിയിൽ ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭ-ആരോഗ്യവകുപ്പ് അധികൃതരും റോയൽ ബേക്കറിയിൽ പരിശോധന നടത്തി. സാമ്പിളുകൾ മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനക്കയച്ചു. തൽക്കാലത്തേക്ക് കട അടച്ചിടാൻ നിർദേശിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ബേക്കറിയിൽനിന്ന് ഇവർ ജെല്ലി, പുഡിങ് മിഠായികൾ വാങ്ങിക്കഴിച്ചത്. രുചിവ്യത്യാസം അനുഭവപ്പെട്ട കുട്ടി മാതാവിന് കഴിക്കാൻ നൽകി. വീട്ടിലെത്തിയ ഇരുവർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും തിരുവങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. തിരികെ വീട്ടിലെത്തിച്ച കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി എേട്ടാടെ മരിച്ചു.
മധുരയിൽ നിർമിച്ച ജെല്ലി മിഠായിയാണ് ഇവർ കഴിച്ചത്.
കാപ്പാട് അംഗൻവാടി വിദ്യാർഥിയാണ് യൂസഫ് അലി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കാപ്പാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.