കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്​ ഹോസ്​റ്റലിൽ ഭക്ഷ്യവിഷബാധ; 30​ വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട്: പൊക്കുന്ന്​ ഗുരുവായൂരപ്പൻ കോളജ്​ വനിത ഹോസ്​റ്റലിലെ 30​ വിദ്യാർഥികളും അധ്യാപികയും ഭക്ഷ്യവിഷബാധയെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്​റ്റലിലാണ്​ ഭക്ഷ്യ വിഷബാധയുണ്ടായത്​. ഛർദിയും വയറിളക്കവും തലകറക്കവും പനിയും അനുഭവപ്പെട്ട്​ അവശനിലയിലായ വിദ്യാർഥികളാണ്​ ചികിത്സതേടിയത്​. 

  ഹോസ്​റ്റലിൽനിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെജിറ്റബ്​ൾ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ കുട്ടികൾക്കാണ് അസ്വസ്​തതയുണ്ടായത്​. ചൊവ്വാഴ്ച അർധരാത്രി മുതൽ ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയിൽ ചികിത്സതേടാൻ പോലും ഹോസ്​റ്റൽ അധികൃതർ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11ന്​ മാനേജ്മ​​െൻറ്​ വിളിച്ചുവരുത്തിയ ഡോക്ടറാണ് വിദ്യാർഥിനികളെ പരിശോധിച്ചത്. എന്നാൽ, കുറിപ്പടി പ്രകാരമുള്ള മരുന്ന് വൈകീട്ട് അഞ്ചരക്കാണ്​ എത്തിച്ചു നൽകിയ​െതന്നും പരാതിയുണ്ട്​​.

അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്​റ്റർ പരീക്ഷ ഉണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു. അതേസമയം ഛർദിയും തലകറക്കവും കൂടിയ രണ്ടാംവർഷ വിദ്യാർഥിനികളിൽ ചിലർ ബുധനാഴ്ചത്തെ ഇ​േൻറണൽ പരീക്ഷ എഴുതിയില്ലെന്നാണ്​ വിവരം. വിദ്യാർഥികൾ വിളിച്ചറിയിച്ച പ്രകാരമെത്തിയ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ് പാടെ തളർന്ന ചില കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ വഴിയൊരുങ്ങിയത് എന്നാണ്​ വിവരം. 

ഹോസ്​റ്റൽ ഭക്ഷണത്തി​​​െൻറ ഗുണനിലവാരം വളരെ മോശമായതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ബുധനാഴ്ച രാത്രിയിലും വിദ്യാർഥിനികൾ പലരും ചർദിയും വയറിളക്കവും പൂർണമായും ഭേദമാവാതെ കിടപ്പിലാണ്.


 

Tags:    
News Summary - food poison- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.