ജില്ലാ ജഡ്ജിയായിരുന്ന സി. ഖാലിദ്​ നിര്യാതനായി

തലശ്ശേരി : റിട്ടയേഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ലോ സെക്രട്ടറിയുമായിരുന്ന സി. ഖാലിദ് (80) കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിര്യാതനായി. തലശ്ശേരിയിലെ പ്രഗൽഭ അഭിഭാഷകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും എഴുത്തുകാരനു മായിരുന്നു.

എടക്കാട്ടെ കേയിസ് ബംഗ്ലാവിൽ സി.കെ. പി. ഖാദർ കുട്ടിക്കേയിയുടെ മകൾ പരേതയായ ടി.എം. ബീവിയാണ് ഭാര്യ. ഇവരുടെ നിര്യാണത്തിന് ശേഷം ആസ്യ കാഞ്ഞിരോടിനെ വിവാഹം ചെയ്തു. ഇപ്പോൾ കോഴിക്കോട്ട് ഫ്ലാറ്റിലാണ് താമസം. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.