ഓയൂർ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പോപുലർ ഫിനാൻസ് പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലെ നാല് ശാഖകളും പൊലീസ് മുദ്രവെച്ചു. പോപുലർ ഫിനാൻസിൽ നിക്ഷേപം 30 കോടിയോളം വരുമെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരൻ പറഞ്ഞു. ഓയൂർ, ഓടനാവട്ടം, അമ്പലംകുന്ന്, പൂയപ്പള്ളി ബ്രാഞ്ചുകളാണ് സീൽ ചെയ്തത്.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി. സ്റ്റേഷനിൽ നാല് ശാഖകളുമായി ബന്ധപ്പെട്ട് 400 പരാതികൾ ലഭിച്ചു. പല ശാഖകളിലും കോടികളുടെ നിക്ഷേപങ്ങളുണ്ട്. ഉയർന്ന നിരക്കിൽ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. മകളുടെ കല്യാണത്തിനും മറ്റാവശ്യങ്ങൾക്കുമായുള്ള സാധാരണക്കാരുടെ നിക്ഷേപങ്ങളും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.