കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മൂന്ന് വിചാരണതടവുകാരടക്കം നാലുപേര്‍ ചാടിപ്പോയി. താമരശേരി അമ്പായതോട് ആഷിഖ് എന്ന ഷഹനാദ് (30), ബേപ്പൂർ ചെറുപുഴക്കൽ അബ്ദുൽ ഗഫൂർ (48), എറണാകുളം മട്ടാഞ്ചേരി നിസാമുദ്ദീൻ (25) എന്നീ റിമാൻറ് പ്രതികളും ബന്ധുക്കൾ ഇല്ലാത്തതിനാൽ പൊലീസ് ആശുപത്രിയിലെത്തിച്ച മലപ്പുറം താനൂർ അട്ടതോട് ഷഹൽ ഷാനു (25)വുമാണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രി 7.30ഒാടെ രക്ഷപ്പെട്ടതായാണ് പറയുന്നത്. ഷഹൽ ഷാനുവിന്‍റെ പേരിൽ നേരത്തെ വിവിധ കേസുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിയല്ല. മറ്റ് മൂന്ന് പേരേയും ചൊവ്വാഴ്ച ഉച്ചക്കാണ് ജയിലിൽ നിന്ന് എത്തിച്ചത്. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് മൂവരും.
താക്കോൽ ഉപയോഗിച്ച് സെല്ല് തുറന്നാണ് നാലുപേരും രക്ഷപ്പെട്ടതെന്ന് കരുതുന്നതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. 25 പേരടങ്ങുന്ന പൊലീസ് സംഘം ആശുപത്രി പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് രാത്രി വൈകിയും തെരച്ചിൽ നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.വി. ആശ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.